പെരിക്കല്ലൂര്‍ ഫൊറോന മിഷന്‍ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ ഫൊറോനയുടെ മിഷന്‍ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം12 /7/ 2026 ഞായറാഴ്ച നടത്തപ്പെട്ടു. 9.30 വിശുദ്ധ കുര്‍ബാനയോടും അതേ തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, റാലി, ഇന്‍ട്രാക്ടീവ് സെക്ഷന്‍, പൊതുയോഗം എന്നിങ്ങനെ തുടര്‍ന്ന പരിപാടിയില്‍, പെരിക്കല്ലൂര്‍ ഫൊറോന വികാരി ബഹു. ഫാ. ജോര്‍ജ് കപ്പുകാലായില്‍ അധ്യക്ഷത വഹിക്കുകയും മലബാര്‍ റീജണല്‍ ഡയറക്ടര്‍ ബഹു. ഫാ. റെജി പുല്ലുവെട്ടത്തില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുകയും മിഷന്‍ ലീഗ് ഫറോനാ ഡയറക്ടര്‍ ഫാ. സിറിയക്ക് ഓട്ടപ്പള്ളിയില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. ആശംസകള്‍ നേര്‍ന്നുകൊണ്ട് മിഷന്‍ലീഗ് ഫൊറോന അഡൈ്വസര്‍ ബെന്നി അറക്കകുന്നേല്‍ പെരിക്കല്ലൂര്‍ സണ്‍ഡേസ്‌കൂള്‍ പ്രഥമ അധ്യാപകന്‍ തങ്കച്ചന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിക്കുകയും പെരിക്കല്ലൂര്‍ ഫൊറോന തിരുബാലസഖ്യം ഡയറക്ടര്‍ ഫാ. എബിന്‍ കുന്നപള്ളിയില്‍ സമ്മാനദാനങ്ങള്‍ നല്‍കുകയും, ഫാദര്‍ ടോബി ശൗരിയമാക്കില്‍ ഫാദര്‍ സ്റ്റീഫന്‍ മുടക്കോടിയില്‍ ഫൊറോനാ തല പ്രവര്‍ത്തന വര്‍ഷ പ്രോഗ്രാം സി. ജെസിന്‍ SJC, സി. അനുസ്മിത SVM, സി. ഷാനിയ SVM എന്നിവര്‍ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് പെരിക്കല്ലൂര്‍ ഫൊറോന തിരുബാലസഖ്യ അസിസ്റ്റന്റ് ഡയറക്ടര്‍ സി. ട്രീസ SVM സംസാരിക്കുകയും ചെയ്തു. പെരിക്കല്ലൂര്‍ ഫൊറോനയിലെ വിവിധങ്ങളായ ഇടവകയില്‍ നിന്ന് വൈദികരും സന്യസ്ഥരും കുട്ടികളും മത അധ്യാപകരും പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ വര്‍ണ്ണാഭമായ ഈ പരിപാടി സ്‌നേഹ വിരുന്നോടു കൂടെ പര്യവസാനിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *