തെക്കുംഭാഗവൈദികര്‍ (1887)
“ഞങ്ങള്‍ കല്‍ദായയില്‍നിന്നും കാനാനില്‍നിന്നും അഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നുവെന്നും വടക്കുംഭാഗരെന്നു വിളിക്കപ്പെടുന്നവരുമായോ പുതുക്രിസ്ത്യാനികളുമായോ യാതൊരു വിധത്തിലും ഇന്നുവരെയും ബന്ധപ്പെടാറി ല്ലെന്നും ഞങ്ങളുടെ പള്ളികളില്‍ അവരില്‍ ആരെയും വികാരിമാരായി സ്വീകരിക്കാറില്ലെന്നും രക്തബന്ധത്താലോ വിവാഹബന്ധത്താലോ വ്യാപാരബന്ധത്താലോ അവരില്‍ ആരുമായും ഞങ്ങള്‍ക്ക് കെട്ടുപാടുകളില്ലെന്നും ഞങ്ങളില്‍ നിന്നും ഞങ്ങളുടെ ജാതിയില്‍തന്നെയുള്ള യാക്കോബായ ക്കാരില്‍നിന്നുമല്ലാതെ അവരില്‍നിന്നുള്ള ഒരു സ്ത്രീ യെയും വിവാഹത്തിലൂടെ സ്വീകരിക്കാറില്ലെന്നും ചരിത്ര ങ്ങളില്‍നിന്നും വികാരി അപ്പസ്‌തോലിക്കമാരുടെ വിവരണ ങ്ങളില്‍നിന്നും ഞങ്ങളുടെ വിവിധ നിവേദനങ്ങളില്‍നിന്നും പരിശുദ്ധ പിതാവിന് അജ്ഞാതമായിരിക്കില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ അതിപുരാതനവും അത്ഭുതകരവുമായ ഈ പാരമ്പര്യനിഷ്ഠയെ അസൂയയുള്ള കണ്ണുകളോടെ ഞങ്ങളുടെ എതിരാളികള്‍ എല്ലായ്‌പ്പോഴും നോക്കിക്കാണുന്നു. ഞങ്ങളുടെ ഈ പാരമ്പര്യനിഷ്ഠയെ മുറിക്കാനും ഇല്ലാതാക്കാനും അവര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും പ്രയത്‌നങ്ങളും പ്രയോജനരഹിത മാണെന്ന് മനസ്സിലാക്കി, അവരുടെ സേവനത്തിലുണ്ടാ യിരുന്ന ഞങ്ങളില്‍ ഏതാനും ചിലരെ അതിരറ്റ ദേഷ്യ ത്തോടെ അവരുമായി വിവാഹത്തിന് നിര്‍ബന്ധിച്ചു. ഞങ്ങളുടെ എതിരാളികളുടെ ഇപ്രകാരമുള്ള പെരുമാറ്റം ചില സമയങ്ങളില്‍ വലിയ വഴക്കിനും ലഹളയ്ക്കും കാരണ മായിട്ടുള്ളതും ഞങ്ങളുടെ വികാരി അപ്പസ്‌തോലിക്കയ്ക്ക് അറിയാവുന്നതാണ്.”
1887 നവംബര്‍ 21-ാം തീയതി തെക്കുംഭാഗരായ 10 വൈദികര്‍ പരി. പിതാവ് ലെയൊ 23-ാമന് അയച്ച കത്ത്: പൗരസ്ത്യ തിരുസംഘത്തിന്റെ രേഖാലയം, സ്‌ക്രിത്തൂരെ റെഫരീത്തെ നെയി കൊണ്‍ഗ്രേസി മലബരേസി (കേരളത്തിലെ കാര്യങ്ങള്‍ ക്കായുള്ള സമ്മേളനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള എഴുത്തുകള്‍), വാല്യം 2, താള്‍ – 1300.
തെക്കുംഭാഗപ്രതിനിധികള്‍ (1887)
“വളരെ പ്രധാനപ്പെട്ടതും കുലീനവുമായ ഒരു സമുദായം അഥവാ ജാതിയില്‍ പെട്ടവരാണ് തങ്ങളെന്നും ബാക്കിയുള്ള സുറിയാനിക്കാരില്‍നിന്നും ഉയര്‍ന്നവരാകയാല്‍ അവരുമായി ഒരു വിധത്തിലും വിവാഹബന്ധത്തിലോ സഹവാസ ത്തിലോ ഏര്‍പ്പെടുന്നില്ലെന്നും കത്തെഴുതിയവര്‍ പറയുന്നു.”
1887 ഡിസംബര്‍ 8-ാം തീയതി തെക്കുംഭാഗപ്രതിനിധികള്‍ അപ്പസ്‌തോലിക് ഡലഗേറ്റ് മോണ്‍. അന്ദ്രെയാ അയൂത്തിക്ക് അയച്ച കത്തിന്റെ സംഗ്രഹം: പൗരസ്ത്യ തിരുസംഘത്തിന്റെ രേഖാലയം, തിരുസംഘത്തിന്റെ നടപടികള്‍ 20(1889) 14, താള്‍ 287, അനുബന്ധം 5.
