പുളിഞ്ഞാലില്‍ യുവജന ദിനാഘോഷം

പുളിഞ്ഞാല്‍: കെ.സി.വൈ.എല്‍ പുളിഞ്ഞാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ യുവജനദിനം ആഘോഷിച്ചു. അംഗങ്ങള്‍ വി.കുര്‍ബാനക്ക് കാഴ്ച്ച സമര്‍പ്പണം നടത്തുകയും വി. കുര്‍ബാനയിലെ വായനകള്‍ക്കും ഗാനാലാപനത്തിനും നേതൃത്വം നല്‍കുകയും ചെയ്തു. സമ്മേളനത്തില്‍ ജെറോം തട്ടാര്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. ഷാജു കാഞ്ഞിരംപാറ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെമി ഫിലിപ്പ് കണികുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ഫാ. ജിനു ആവണിക്കുന്നേല്‍, അബിയാ സ്റ്റീഫന്‍ പാണ്ടിക്കാട് എന്നിവര്‍ പ്രസംഗിച്ചു. സി. നിക്കോള്‍, ബിന്ദു സണ്ണി , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *