The Jews were one of the ancient foreign communities that settled in Kerala. Jewish colonies existed in places such as Kodungallur, Pullut, Chendamangalam, North Paravur, and Fort Kochi. Although their population in these settlements was relatively small, they possessed a rich collection of traditional folk songs.
A compilation of the folk songs of the Kerala Jewish community was published by Dr. Scaria Zacharia under the title Karkuzhali. Dr. Zacharia, a native of Changanassery, is a distinguished Malayalam scholar and an eminent researcher in Church history. The studies conducted in Jerusalem by Dr. P. M. Jussay and Shalva Weil significantly contributed to this publication.
At the symposium organized during the Platinum Jubilee of the Diocese of Kottayam in 1986, Dr. P. M. Jussay presented a paper examining the similarities between the songs and rituals of the Jews and the Knanaya community. This paper was later included in the book Symposium on Knanaites. In his study, Jussay highlighted several Knanaya songs alongside comparable Jewish folk songs.
An important question remains: while relatively small communities such as the Southists (Thekkumbhagar/Knanaya) and the Kerala Jews have published comprehensive collections of their folk songs in book form, why do other, much larger communities lack similar compilations of their traditional songs?
Since the Southists used the Syriac language for communication and liturgical worship and followed the Syriac liturgical tradition, it is only natural that their folk songs reflect Syriac linguistic and cultural characteristics. At the same time, these ancient Southist songs also incorporate the Dravidian poetic metres and musical traditions of the land in which they lived, resulting in a unique blend of Syriac and indigenous Kerala cultural influences.
പുരാതനപ്പാട്ടുകളുടെ യഹൂദ, സുറിയാനി,
ദ്രാവിഡ സ്വാധീനം
കേരളത്തിലെ പുരാതന വൈദേശിക ജനതകളിലൊന്നാണ് യഹൂദന്‍മാര്‍. കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ്, ചേന്ദമംഗലം, വടക്കന്‍ പറവൂര്‍, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യഹൂദ കോളനികളുണ്ടായിരുന്നു. വളരെ നാമമാത്രമായ എണ്ണം ആള്‍ക്കാര്‍ മാത്രമേ വിവിധ കോളനികളിലായി ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും പുരാതനപ്പാട്ടുകളുടെ ഒരു വലിയ ശേഖരത്തിന് ഉടമകളായിരുന്നു അവര്‍. കേരളയഹൂദന്‍മാരുടെ നാടന്‍പാട്ടുകളുടെ ശേഖരമാണ് കാര്‍കുഴലി എന്ന പേരില്‍ ഡോ. സ്‌കറിയ സക്കറിയ പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതി. ഇദ്ദേഹം ചങ്ങനാശേരി സ്വദേശിയും മലയാളപണ്ഡിതനും പ്രശസ്ത സഭാചരിത്രഗവേഷകനുമാണ്. ഡോ. പി.എം. ജുസ്സേ, ഷാല്‍വാ വെയിന്‍ തുടങ്ങിയവരുടെ ജറുസലെമില്‍വച്ചുള്ള പഠനങ്ങള്‍ ഈ പ്രസിദ്ധീകരണത്തിന് സഹായകരമായിട്ടുണ്ട്. 1986-ല്‍ കോട്ടയം രൂപതാ പ്ലാറ്റിനം ജൂബിലിയുടെ അവസരത്തില്‍ നടത്തിയ സിംപോസിയത്തില്‍ യഹൂദരുടെയും ക്‌നാനായരുടെയും പാട്ടുകളും ചടങ്ങുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജുസ്സേ അവതരിപ്പിച്ച പ്രബന്ധം സിംപോസിയം ഓണ്‍ ക്‌നാനൈറ്റ്‌സ് എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ക്‌നാനായരുടെ നിരവധി പാട്ടുകളും സമാനമായ യഹൂദപാട്ടുകളും ജുസ്സേ എടുത്തുകാണിക്കുന്നുമുണ്ട്. തെക്കുംഭാഗര്‍, കേരളയഹൂദര്‍ തുടങ്ങിയ ചെറുസമൂഹങ്ങള്‍ക്ക് തങ്ങളുടെ നാടന്‍പാട്ടുകളുടെ ശേഖരങ്ങള്‍ പുസ്തകരൂപത്തില്‍ ഉള്ളപ്പോള്‍ ഇതര വലിയ സമൂഹങ്ങള്‍ക്ക് എന്തുകൊണ്ട് പാട്ട് സമാഹൃത ഗ്രന്ഥം ഇല്ലായെന്ന ചോദ്യം അവശേഷിക്കുന്നു.
സുറിയാനിഭാഷ സംഭാഷണത്തിനും ആരാധനക്രമത്തിനും ഉപയോഗിച്ചിരുന്ന, സുറിയാനി ആരാധനക്രമം പാലിച്ചിരുന്ന തെക്കുംഭാഗരുടെ പാട്ടുകള്‍ക്ക് സുറിയാനി ശീലും ശൈലിയും ഉണ്ടാവുക സ്വാഭാവികമാണ്. തെക്കുംഭാഗരുടെ പുരാതനപ്പാട്ടുകളില്‍ അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്ന നാടിന്റെ ദ്രാവിഡവൃത്തങ്ങളും സംഗീതവും കൂടിക്കലര്‍ന്നിട്ടുമുണ്ട്.
