ബര്‍മറിയം ക്നാനായ യാക്കോബായക്കാര്‍ക്ക് എന്തുകൊണ്ട് അന്യമായി

പുരാതനപ്പാട്ടുകളുടെ രണ്ടാം പതിപ്പില്‍ പ്രസാധകന്‍ ഈ ഭാഗത്ത് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്, പ്രാചീനകാലം മുതല്‍ ക്‌നാനായസമുദായാംഗങ്ങളുടെ വിവാഹാചാരങ്ങളുടെ ഭാഗമായിത്തീര്‍ന്ന ഈ ഗാനം ക്‌നാനായ യാക്കോബായക്കാര്‍ക്ക് എന്തുകൊണ്ട് അന്യമായി എന്നതിന്റെ കാരണമാണ്. പാശ്ചാത്യസുറിയാനി ആരാധനക്രമഭാഷയായി ഉപയോഗിച്ചി രുന്ന അന്ത്യോക്യന്‍ യാക്കോബായ വിശ്വാസികള്‍ പൗരസ്ത്യസുറിയാനിഭാഷയിലും ദൈവശാസ്ത്രത്തിലും വിരചിതമായ ബര്‍മറിയത്തെ ഉപേക്ഷിച്ചതിനാലാണ് അവരിലത് അന്യം നിന്നുപോയത് എന്ന കണ്ടെത്തലിലാണ് പി.യു. ലൂക്കാസ് എത്തിച്ചേരുന്നത്.
”തങ്ങളുടെ പൂര്‍വപിതാക്കന്‍മാരോടും അവരുടെ ദേശത്തോടും ആരാധനക്രമത്തോടും ഉള്ള ബന്ധത്തെയും സ്മരണയെയും ബഹുമാനത്തെയും പ്രദര്‍ശിപ്പിക്കുന്ന ഒരുത്തമലക്ഷ്യമാണ്” ഈ സ്തുതിപ്പെന്ന് അദ്ദേഹം എഴുതുന്നതും ചിന്തനീയമാണ്. കല്‍ദായസുറിയാനിക്കാരായ ക്‌നാനായക്കാര്‍ക്ക് തങ്ങളുടെ കല്‍ദായസഭാ പൂര്‍വപിതാക്കന്‍ മാരായ മാര്‍ തോമ്മാശ്ലീഹാ, മാര്‍ അദ്ദായി, മാര്‍ മാറി, മാര്‍ തലിയ കുര്യാക്കോസ് സഹദാ, മാര്‍ത്ത ജൂലീത്ത, മാര്‍ അഫ്രാത്തെസ്, മാര്‍ ക്‌നായിത്തോമ്മാ, ഉര്‍ഹാ മാര്‍ യൗസേപ്പ്, മാര്‍ അപ്രേം, സേരൂഗിലെ മാര്‍ യാക്കോബ് തുടങ്ങിയ വിശുദ്ധരോടും ബാബിലോണ്‍ ദേശത്തോടും കല്‍ദായ ആരാധനക്രമത്തോടും ഒക്കെയുള്ള ബന്ധവും സ്മരണയും ബഹുമാനവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായി ഈ സ്തുതിപ്പ് മാറുന്നു എന്ന ബോധ്യം ഇന്നും പ്രസക്തമാണ്.

സുറിയാനിക്കാരുടെ കേരളപ്രവേശനം അഥവാ തെക്കുംഭാഗസമുദായ ചരിത്രം (ദ സിറിയന്‍ കോളണൈസേഷന്‍ ഓഫ് മലബാര്‍) എന്ന പേരില്‍ 1940-ല്‍ ശ്രീ. ജോസഫ് ചാഴികാട്ട് കോട്ടയം കാത്തലിക് മിഷന്‍ പ്രസ്സില്‍ അച്ചടിപ്പിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ 8,9 പുറങ്ങളില്‍ ബര്‍മറിയം പാട്ട് സംബന്ധമായി എഴുതുന്നുണ്ട്.
ക്‌നായിത്തോമ്മായും കൂട്ടുകാരും മലയാളത്തില്‍ വന്നതിനുശേഷം മലയാളഭാഷയില്‍ പാട്ടു ഉണ്ടാകുന്നതിനു മുമ്പായി അവരുടെ കല്യാണത്തിനു പാട്ടു് ഉണ്ടായിരുന്നു വെന്നും അന്നു മലയാളത്തു സുറിയാനി ഭാഷയില്‍ കല്യാണ വേളയില്‍ പാട്ടു പാടിയിരുന്നു എന്നും തെളിയിക്കുന്നതിനു ഇന്നും ക്‌നാനായസമുദായക്കാരുടെ കല്യാണത്തിനു ”ബറൂ മറിയം””എന്ന പാട്ടു പള്ളിയില്‍ വച്ചു ബ:വൈദികരും കല്യാണത്തില്‍ സംബന്ധിക്കുന്ന മറ്റു ജനങ്ങളും കൂടി പാടിവരുന്നതു ഒരു ഒന്നാംതരം ഉദാഹരണമാണ്. ”ബറൂമറിയം” എന്നു തുടങ്ങുന്ന ദീര്‍ഘമായ സുറിയാനി ഗീതം ക്‌നാനായ കത്തോലിക്കരുടെ കല്യാണങ്ങളില്‍ പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞാലുടനെ പള്ളിയില്‍ വച്ചു പാടിവരുന്നതാണ്. പള്ളിയിലെ കല്യാണചടങ്ങുകളുടെ ഒടുവില്‍ ”ബറൂമറിയം” എന്ന സുറിയാനി ഗീതം പാടുന്ന ഒരു നടപ്പു ക്‌നാനായ കത്തോലിക്കരുടെ ഇടയില്‍ മാത്രമുള്ളതാണ്. സുറി യാനിഭാഷയിലുള്ള ഈ പാട്ടു ഇന്നു പള്ളിയില്‍ പോലും പാടുന്നതു കൊണ്ടും, ആയതു കല്യാണത്തിനു മാത്രം പാടുന്നതു കൊണ്ടും, അതു മലങ്കരയിലെ ക്രിസ്ത്യാ നികളില്‍ ക്‌നാനായകത്തോലിക്കരുടെ കല്യാണത്തിനു മാത്രം പാടുന്നതുകൊണ്ടും, ഏതാനും പാട്ടുകള്‍ കല്യാണ വേളയില്‍ പാടുകയെന്നുള്ളതു ക്‌നാനായക്കാര്‍ക്കു മലയാളത്തു വരുന്നതിനുമുമ്പിലെയുള്ള ഒരു പതിവാണെന്നനുമാനിക്കാം.
‘തെക്കുംഭാഗരും വടക്കുംഭാഗരും: ശ്രീമാന്‍ ചാഴികാട്ട് ജോസഫ് അവര്‍കളാല്‍ പ്രണീതമായ സുറിയാനിക്കാരുടെ കേരളപ്രവേശനം അഥവാ തെക്കുംഭാഗസമുദായ ചരിത്രം എന്ന കൃതിയേപ്പറ്റിയുള്ള ഒരു നിരൂപണം ‘ എന്ന പേരില്‍ 1944-ല്‍ ശ്രീ. ജോസഫ് കൂര്‍മ്മാങ്കന്‍ രചിച്ച കൃതിയിലെ 447-ാം പേജിലും ബര്‍മറിയത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
“ബര്‍മറിയം എന്ന സുറിയാനിഗീതം തെക്കുംഭാഗരുടെ വിവാഹത്തില്‍ പള്ളിച്ചടങ്ങുകളുടെ കടശി പാടുന്നു എന്നൊരു വിശേഷമുണ്ട്. ഇതു കര്‍ത്താവിന്റെ ദനഹാത്തിരുന്നാള്‍ സംബന്ധമായുള്ള ഒരു സ്തുതിപ്പാണ്. ഇതു മുന്‍കാലങ്ങളില്‍ കൊറവലങ്ങാട്ടും മറ്റും ദനഹാത്തിരുനാള്‍ദിവസം ഉച്ചക്കുര്‍ബാനയ്ക്കു മുമ്പു് കുരിശിനു ചുറ്റി കഴിച്ചുവന്നിരുന്ന പ്രദക്ഷിണ വേളയില്‍ പാടിയിരുന്നു. വിവാഹവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഗീതം തെക്കുംഭാഗര്‍ ഇങ്ങനെ വിവാഹാവസരത്തില്‍ പാടുന്നതുകൊണ്ടു അവരുടെ വിവാഹത്തിനു എന്തു വൈശിഷ്ഠ്യമാണു കൈവരുന്നതെന്നു മനസ്സിലാകുന്നില്ല. വടക്കുംഭാഗരുടേ തില്‍നിന്നു ഭിന്നമായ ഒരു കൂടുതല്‍ ചടങ്ങു എന്നൊരു മേന്മ പറയാന്‍ മാത്രം ഉപകരിക്കുന്നു.”
ശ്രീ. ചാഴികാടന്റെ പുസ്തകത്തിലെ ആശയങ്ങള്‍ക്ക് മറുപടിയായി ശ്രീ. കൂര്‍മ്മാങ്കന്‍ എഴുതിയ ഈ കൃതിയില്‍, പക്ഷേ ശ്രീ. ചാഴികാടന്റെ ബര്‍മറിയം സംബന്ധമായ പ്രസ്താവത്തെ പൂര്‍ണമായും തള്ളിക്കളയുന്നില്ല. ദനഹാത്തിരുനാളില്‍ കുറവിലങ്ങാട്ട് പള്ളിയില്‍ ബര്‍മറിയം പാടിയിരുന്നു എന്ന ഇവിടുത്തെ പരാമര്‍ശത്തിലൂടെ, തെക്കുംഭാഗരല്ലാത്തവരും കേരളത്തില്‍ ബര്‍മറിയം പാടിയിരുന്നു എന്നതിന് ഏറ്റവും ആദ്യമായി നമുക്ക് സൂചന ലഭിക്കുന്നത് ശ്രീ. കൂര്‍മ്മാങ്കനില്‍ നിന്നാണ്. പക്ഷേ, ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തിയോടടുത്തുള്ള കുറവിലങ്ങാടല്ലാതെ ഭാരതപ്പുഴ മുതല്‍ പമ്പാനദിവരെ വിസ്തൃതമായിരുന്ന അന്നത്തെ സീറോമലബാര്‍ സഭയില്‍ മറ്റൊരിടത്തും ഈ പാട്ട് പാടിയിരുന്നതായി ശ്രീ. കൂര്‍മാങ്കന്‍ അവകാശപ്പെടുന്നില്ല എന്നതിലുപരി, പിന്നീടെന്തുകൊണ്ട് അത് നിന്നുപോയി അഥവാ നിര്‍ത്തലാക്കി എന്നതിന് കാരണവും വ്യക്തമാക്കുന്നില്ല. അതുപോലെ കുറവിലങ്ങാട്ടുകാരനായ ബഹു. നിധീരിക്കല്‍ മാണിക്കത്തനാരുടെ പ്രേരണയാലും രേഖാശേഖരണത്തിന്റെ അടിസ്ഥാനത്തിലും ഫാ. ബെര്‍ണാര്‍ദ് തോമ്മാ 1916-ല്‍ തയ്യാറാക്കിയ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്ന ബൃഹദ്ഗ്രന്ഥത്തിലോ, കുറവിലങ്ങാട്ടുകാരന്‍ തന്നെയായ ഡോ. പി.ജെ. തോമസിന്റെ മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന 1961-ലെ ഗ്രന്ഥത്തിലോ ഈ സുറിയാനിഗീതത്തെ ക്കുറിച്ചും പ്രത്യേകമായി അതിന്റെ കുറവിലങ്ങാട്ടെ ഉപയോഗത്തെക്കുറിച്ചും പരാമര്‍ശമില്ല. ഏതായാലും, ഈ പരാമര്‍ശത്തിലൂടെ വിവാഹാവസരത്തില്‍ ബര്‍മറിയം പാടുന്നത് തെക്കുംഭാഗര്‍ മാത്രമാണെന്ന് ശ്രീ. കൂര്‍മാങ്കന്‍ അംഗീകരിക്കു കയും എന്നാല്‍ അതിന്റെ പ്രയോഗസാധുതയുടെ വൈശിഷ്ഠ്യം മനസ്സിലാക്കാനുള്ള തന്റെ കഴിവില്ലായ്മ വ്യക്തമാക്കുകയും ചെയ്യുന്നുമുണ്ട്.
ഡോ. പ്ലാസിഡ് ജെ. പൊടിപാറയുടെ 1980-ലെ മരിയോളി ഓഫ് ദ ഈസ്റ്റ് എന്ന ഗ്രന്ഥത്തില്‍ 38-ാം പുറത്ത് ഇപ്രകാരം കാണുന്നു.
“ബര്‍മറിയം (മറിയത്തിന്റെ മകന്‍) എന്ന പേരിലുള്ള ഒരു ഗീതമുണ്ട്. ഇത് കല്‍ദായ-മലബാര്‍ റീത്തില്‍പെട്ട തെക്കുംഭാഗ (ക്‌നാനായ) സമുദായത്തിലെ വൈദികരും ജനങ്ങളും വിവാഹക്രമത്തിന്റെ അവസാനത്തില്‍ കൂദാശാനുകരണമായി പാടിവരുന്നതാണ്.”
സീറോമലബാര്‍ സഭയുടെ ഹയരാര്‍ക്കി രൂപീകരണശേഷ മുള്ള ചരിത്രത്തില്‍ അദ്വിതീയസ്ഥാനമുള്ള വ്യക്തിയാണ് ബഹു. പ്ലാസിഡച്ചന്‍. ഈ സഭയുടെ ചരിത്രപഠനത്തിനും സഭാപരമായ വളര്‍ച്ചയ്ക്കും അസ്ഥിവാരമിട്ടവരില്‍ പ്രമുഖനുമാണ് ബഹു. പ്ലാസിഡച്ചന്‍. ബഹു. അച്ചന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്നത് ബഹു. ജേക്കബ് കൊല്ലാപറമ്പിലച്ചനടക്കമുള്ള വലിയൊരു ശിഷ്യസമ്പത്തിനെ വളര്‍ത്തിയെടുത്തു എന്നതാണ്. ബഹു. പ്ലാസിഡച്ചനും ബര്‍മറിയം ക്‌നാനായക്കാര്‍ വിവാഹാ വസരത്തില്‍ പാടുന്നതാണ് എന്ന് കൃത്യമായി എഴുതി വച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തില്‍ 38 മുതല്‍ 42 വരെ പുറങ്ങളി ലായി റവ. ഡോ. പ്ലാസിഡ് പൊടിപാറ ബര്‍മറിയത്തെക്കുറിച്ച് എഴുതുന്ന അവസരത്തില്‍ അതിന്റെ ഇംഗ്ലീഷ് തര്‍ജമയും നല്കുന്നുണ്ട്. നമ്മുടെ മലയാളം തര്‍ജമയുടെ ്ര

Leave a Reply

Your email address will not be published. Required fields are marked *