ക്‌നാനായ കത്തോലിക്ക മിഷന്‍സ് യു.കെ.യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാഴ്വ് 2026 എന്ന ക്‌നാനായ സംഗമത്തിലേക്ക് നിങ്ങളെയും കുടുംബത്തെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വിശ്വാസവും പാരമ്പര്യവും കുടുംബസ്‌നേഹവും സമൂഹഐക്യവും ഒരുമിക്കുന്ന ഈ സംഗമത്തില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹവും ആത്മീയ നവോന്മേഷവും അനുഭവിക്കാം.
ഈ മഹാസംഗമത്തിന്റെ മുഖ്യാതിഥിയായി കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് പങ്കെടുക്കുന്നു.
?? തീയതി: 26 സെപ്റ്റംബര്‍ 2026 (ശനി)
?? വേദി: Bethel Convention Centre, Birmingham
‘കരുണതന്‍ കരുതലായി വാഴ്വ് 2026” എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, വീടില്ലാത്ത ഒരു കുടുംബത്തിന് സുരക്ഷിതമായൊരു ഭവനം ഒരുക്കുന്നതിനും രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിനുമുള്ള മഹത്തായ കാരുണ്യദൗത്യവുമായാണ് വാഴ്വ് 2026 മുന്നേറുന്നത്.
വരൂ… കുടുംബസമേതം പങ്കുചേരൂ…
വാഴ്വ് 2026-നെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മഹോത്സവമാക്കി മാറ്റാം!
എല്ലാവരെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു!
കരുണതന്‍ കരുതലായി… വാഴ്വ് 2026
