ബര്‍മറിയം: ദൈവശാസ്ത്രദര്‍ശനങ്ങള്‍

ത്രിത്വശാസ്ത്രം, റൂഹാശാസ്ത്രം, മിശിഹാശാസ്ത്രം, മരിയശാസ്ത്രം, സഭാവിജ്ഞാനീയം, ആരാധനക്രമം, കൗദാശികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ ദൈവശാസ്ത്ര മേഖലകളില്‍ വലിയ പഠനസാധ്യതകള്‍ തുറക്കുന്ന താണ് ഈ സ്തുതിപ്പ്.


ത്രിത്വശാസ്ത്രം, റൂഹാശാസ്ത്രം
ഈശോയെ ബര്‍ആലാഹാ (ദൈവപുത്രന്‍) എന്ന് അഭിസംബോധന ചെയ്ത് പിതൃ-പുത്രബന്ധത്തെ എടുത്തു കാണിക്കുന്നു. അദൃശനാം താതന് മരിയസുതന്‍ ബലിയേകുന്ന തിലൂടെ ബാല്യാവസ്ഥയില്‍ തന്നെ പിതാവായ ദൈവവുമാ യുള്ള ഐക്യത്തില്‍ വസിക്കുന്ന ഈശോയെ നാം കാണുന്നു. മാമ്മോദീസാവേളയിലെ പിതാവായ ദൈവത്തിന്റെ സാക്ഷ്യവും ഈ ബന്ധത്തിന്റെ തുടര്‍ച്ചയെ കാണിക്കുന്നു. ‘എന്‍പുത്രന്‍’, ‘ഇവനില്‍ ഞാന്‍ പ്രീതിപൂണ്ടേന്‍’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ പിതാവായ ദൈവത്തിന് പുത്രനായ മിശിഹായോടുള്ള പൈതൃകബന്ധവും സ്‌നേഹബന്ധവും വ്യക്തമാക്കുന്നു. എളിമയുടെ മാതൃകയേകി താതനാം ദൈവത്തെ സാന്ത്വനിപ്പിക്കു ന്നതും ഉത്ഥാനാനന്തരം പിതാവായ ദൈവത്തിന്റെ വലത്തുവശത്ത് ഉപവിഷ്ടനാകുന്നതുമായ ഈശോയെയും ഈ സ്തുതിപ്പില്‍ നാം കാണുന്നു. എമ്മാനു വേല്‍ എന്ന കൂടെ വസിക്കുന്ന പിതാവായ ദൈവസങ്കല്പം ഈശോയിലേക്ക് അത്യാരോപിക്കുന്നതും നാം കാണുന്നു.
ജ്ഞാനസ്‌നാനാവസരത്തില്‍ റൂഹാ ദ്ക്കുദ്ശാ മിശിഹാ രാജനില്‍ ഇറങ്ങിവസിച്ചു എന്ന് അറിയിക്കുന്നതിലൂടെ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ഈശോയെയാണ് ഈ സ്തുതിപ്പ് അവതരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാനാകും. കുരിശില്‍വച്ച് ആത്മാവിനെ സമര്‍പ്പിക്കുന്ന ഈശോയെയും നമ്മള്‍ കണ്ടുമുട്ടുന്നു. സഹായകനായി റൂഹായെ ശ്ലീഹരിലയച്ച മരിയസുതന്‍ അതിലൂടെ സ്വന്തം ജനത്തെ വിവേകികളാക്കു ന്നുമുണ്ട്.


മിശിഹാശാസ്ത്രം, മരിയശാസ്ത്രം
ക്രിസ്‌തൊളോജിയിലും മരിയോളജിയിലും ഈശോയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട പ്രയോഗങ്ങള്‍ നാം ഈ സ്തുതിപ്പില്‍ കണ്ടെത്തുന്നുണ്ട്. ബര്‍മറിയം, യല്‌ദെസ് മറിയം, ബര്‍ആലാഹാ എന്നീ പദങ്ങള്‍ യഥാക്രമം മരിയസുതന്‍, മരിയജന്‍, ദൈവസുതന്‍ എന്നിങ്ങനെ തര്‍ജമ ചെയ്ത് നിയതാര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത് മിശിഹാശാസ്ത്രത്തിലും മരിയശാസ്ത്രത്തിലും പ്രാധാന്യമുള്ള വയാണ്. ‘ബര്‍മറിയം ബര്‍മറിയം ബര്‍ആലാഹാ ദ്‌യെല്‍ദെസ് മറിയം’ എന്ന പല്ലവിയിലെ ഓരോ പദവും മറിയത്തിന്റെ മകന്‍, ദൈവപുത്രന്‍, മറിയത്തില്‍നിന്ന് ജന്‍മമെടുത്തവന്‍ എന്നിങ്ങനെ വിശേഷിപ്പിച്ചുകൊണ്ട് ദ്വിത്വസ്വഭാവങ്ങളായ മനുഷ്യത്വവും ദൈവത്വവും ഈശോ എന്ന ഏക വ്യക്തിയില്‍ സന്നിഹിതമാണെന്ന് വ്യക്തമാക്കുന്നു. ഈശോയെ ‘ബര്‍ആലാഹാ’ എന്ന് വിശേഷിപ്പിക്കുന്നതുവഴി മറിയത്തിന്റെ ദൈവമാതൃത്വവും വ്യംഗ്യമായി ഏറ്റുപറയുന്നുണ്ട്.
അതുപോലെ, ഈശോയുടെ ഭൗമികജന്‍മത്തെയും അവസ്ഥയേയും സൂചിപ്പിക്കാന്‍ ‘ബര്‍മറിയം’ എന്ന് ഉപയോഗിക്കു മ്പോള്‍ ‘മല്‍ക്കാ മിശിഹാ’ (അഭിഷിക്തനായ രാജാവ്) എന്ന പ്രയോഗത്തിലൂടെ ഈശോയുടെ സ്വര്‍ഗത്തിലെ മഹത്വപൂര്‍ണമായ അവസ്ഥയായ രാജത്വവും എടുത്തു കാണിക്കുന്നു. വലിയ ഇടയന്‍, ബലിയായവന്‍, സ്‌നാനം കൈക്കൊണ്ടവന്‍, കാരുണ്യവാന്‍, താബോറില്‍ മഹത്വം വെളിവാക്കിയവന്‍, വലത്തുവശത്തുപവിഷ്ടന്‍ തുടങ്ങിയ അനേകം പ്രയോഗങ്ങള്‍ മിശിഹാശാസ്ത്രപ്രകാരം പ്രസക്തമായവയാണ്.


സഭാവിജ്ഞാനീയം, ആരാധനക്രമം, കൗദാശിക ശാസ്ത്രം, നരവംശശാസ്ത്രം, പേര്‍ഷ്യന്‍ ബന്ധം
മിശിഹാ ശ്‌ളീവായേറിയ കുരിശുമരം കണ്ടെത്തിയത് സഭാവിജ്ഞാനീയത്തില്‍ വലിയ പ്രാധാന്യമുള്ളതാണ്. പൗരസ്ത്യസഭകള്‍ക്ക് ശ്ലീവായോടുള്ള ആരാധനയും കേരളത്തില്‍, സവിശേഷമായി ക്‌നാനായ പള്ളികളായ കടുത്തുരുത്തിയിലും കോട്ടയത്തും പേര്‍ഷ്യന്‍ കുരിശുകള്‍ കാണപ്പെടുന്നതും ചിന്തനീയമാണ്. മാര്‍ത്തോമ്മാശ്ലീഹാ സപ്തസ്ഥലങ്ങളില്‍ കുരിശു നാട്ടിയതായ ഐതിഹ്യങ്ങളും പ്രാചീനരേഖകളും ഉണ്ടെങ്കിലും പ്രാചീനമായ കുരിശുകള്‍ നിലവില്‍ കാര്യമായി ലഭ്യമല്ല എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ഈശോയുടെ മണവാട്ടിയാണ് സഭയെന്ന ആശയവും സഭാവിജ്ഞാനീയപരമായി ശ്രദ്ധേയമാണ്. അതും യോനാപുത്രനായ ശിമയോന്‍ കേപ്പാവഴിയായാണ് സഭയെ ഈശോയുടെ മണവാട്ടിയാക്കുന്നത് എന്ന പരാമര്‍ശത്തിലൂടെ വി. പത്രോസിന്റെ പരമാധികാര ലബ്ധി സൂചനയും നാം കണ്ടെത്തുന്നു.
ഈശോയുടെ മനുഷ്യാവതാരത്തിന്റെ തുടക്കം ആചരിക്കുന്ന പിറവിക്കാലം മുതല്‍ ദനഹാ, സൗമ, ക്യംതാ, സ്ലീഹാ, കൈത്ത, ഏലിയാ-ശ്ലീബാ-മൂശെ കാലങ്ങളിലൂടെ ഈശോയുടെ രാജത്വത്തിന്റെ മഹത്വം വ്യക്തമാക്കുന്ന പള്ളിക്കൂദാശക്കാലം
വരെയുള്ള ആരാധനക്രമകാലങ്ങളും ഈ സ്തുതിപ്പില്‍ അനുസ്മരിക്കപ്പെടുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന, പാപമോചനം, വിവാഹം, തിരുപ്പട്ടം എന്നീ കൂദാശകളെക്കുറിച്ച് നേരിട്ടോ, വ്യംഗ്യമായിട്ടോ സൂചനകളുണ്ട്. ‘ജീവനേകും പാവനമാം ഉദരമാക്കീ വെള്ളത്തെ’ എന്ന് പ്രസ്താവിച്ചുകൊണ്ട് മാമ്മോദീസജലത്തിന് പുതിയ അര്‍ത്ഥം നല്കുന്നുമുണ്ട്. ‘അഴുകിയൊരാദാമിനെയുമുയിര്‍പ്പിച്ചു’ എന്ന പ്രസ്താവത്തിലൂടെ രണ്ടാമത്തെ ആദം ആദ്യആദത്തിന്റെ മുന്നോടിയാണ് എന്ന വലിയ ദൈവശാസ്ത്രസൂചന നല്കി നരവംശദൈവ ശാസ്ത്രത്തിന് അടിത്തറ ശക്തമാക്കുന്നു. പൂജരാജാക്കളുടെ പ്രഭവസ്ഥലം പേര്‍ഷ്യ എന്നു സൂചിപ്പിക്കുന്ന തിലൂടെ പേര്‍ഷ്യന്‍ ബന്ധം സ്ഥാപിക്കുന്നതും നാം കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *