ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 12മത് അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് പ്രശസ്ത മലയാള സിനിമാ നടന്‍ ജയറാം നിര്‍വ്വഹിച്ചു.

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 12മത് അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന്റെ ഔപചാരികമായ കിക്ക് ഓഫ് പ്രശസ്ത മലയാള സിനിമാ നടന്‍ ശ്രീ ജയറാം നിര്‍വ്വഹിച്ചു. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വച്ചാണ് കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത്. ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സര്‍ ടോണി കിഴക്കേക്കുറ്റ് (Elite Gaming), കിക്ക് ഓഫിന്റെ സ്‌പോണ്‍സര്‍ സഞ്ജു പുളിക്കത്തൊട്ടിയില്‍ (ലിങ്കന്‍വുഡ്ഡ് മോര്‍ഗേജ്), ഒന്നാം സമ്മാനത്തിന്റെ സ്‌പോണ്‍സര്‍ ജോയി നെടിയകാലായയില്‍, നാലാം സമ്മാനത്തിന്റെ സ്‌പോണ്‍സര്‍ ഷൈബു കിഴക്കേക്കുറ്റ് (മംഗല്യ ജൂവല്ലേഴ്സ്), സജു കണ്ണമ്പള്ളി (ഒഫന്‍ പെട്രോളിയം), ബ്രാഡ് വിസിന്‍സ്‌കി (സിറ്റ്കോ പെട്ട്രോളിയം) എന്നിവരില്‍ നിന്നും ചെക്കുകള്‍ സ്വീകരിച്ചുകൊണ്ടാണ് മലയാളത്തിന്റെ ജനപ്രീയ നായകന്‍ ശ്രീ ജയറാം കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചത്. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി എല്ലാ വര്‍ഷവും ശ്രദ്ധിക്കാറുണ്ട് എന്നും, ആഗോള മലയാളികളെ ഒരുമിച്ചുകൂട്ടി ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ സോഷ്യല്‍ക്ലബ്ബ് കാണിക്കുന്ന നേതൃത്വപാടവം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട് എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. സോഷ്യല്‍ ക്ലബ്ബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പന്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയി കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട്, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടില്‍, മുന്‍ പ്രസിഡന്റും ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റും കൂടിയായ ജോസ് മണക്കാട്ട്, പി ആര്‍ ഓ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരടക്കമുള്ള സോഷ്യല്‍ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും കിക്ക് ഓഫ് ചടങ്ങിന് നേതൃത്വം നല്‍കി. ചിക്കാഗോയിലെ വിവിധ മലയാളി സംഘടനകുടെയും ക്ലബ്ബ്കളുടെയും ഭാരവാഹികളും വടംവലി അഭ്യുദയകാംഷികളും ചടങ്ങില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ ആറിനാണ് ബെന്‍സണ്‍ വില്‍ എനര്‍ജി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ച് ടൂര്‍ണമെന്റ് നടത്തപ്പെടുക. ഓസ്ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയര്‍ലണ്ട്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നായി ടീമുകള്‍ വടംവലിയില്‍ പങ്കുചേരുവാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനും, സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പന്‍, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *