Deathbed Blessing
Among the Thekkumbhagar community, there is a noble and deeply meaningful custom in which parents or family elders bless their children as they prepare to depart from this world. The blessing invokes the patriarchal lineage of the Bible, passing on the same blessing that was handed down through generations:
“The blessing that God gave to Abraham, the blessing that Abraham gave to Isaac, the blessing that Isaac gave to Jacob, the blessing that Jacob gave to my forefathers, the blessing that my father gave to me, my son/my daughter, I now give to you.”
This deathbed blessing symbolizes the transmission of faith, divine grace, and the family’s spiritual heritage from one generation to the next.
Embrace of Condolence After the Funeral
After the burial rites at the cemetery, the bereaved family members stand in a line inside the church. One by one, relatives, friends, and members of the community approach them, embracing and consoling them in a gesture known as the Thazhukal (embrace of condolence).
This touching custom expresses solidarity with the grieving family while reinforcing the bonds of kinship and community. It assures the bereaved that they do not face their sorrow alone.
At the conclusion of most post-funeral rites (Manthra), another symbolic custom is observed. Water poured from a single tender coconut by the eldest son is shared and drunk by the other children. This ritual signifies that although their father or mother has passed away, the mutual love and unity among the siblings will remain unbroken. It also symbolizes the continuing support, affection, and solidarity of both the family and the wider community toward the children in the years ahead.
മരണം
മരണക്കിടക്കയിലെ വാഴ്‌വ്
ഈ ലോകത്തോട് വിടവാങ്ങാറാകുമ്പോള്‍ കാരണവന്‍മാര്‍ മക്കള്‍ക്ക് അനുഗ്രഹം നല്കുന്ന മഹനീയമായ ഒരു ചടങ്ങ് തെക്കുംഭാഗരുടെ ഇടയിലുണ്ട്. പൂര്‍വപിതാക്കന്‍മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെ വാഴ്‌വാണ് മക്കള്‍ക്ക് നല്കുന്നത്: ദൈവം അബ്രാഹത്തിനു കൊടുത്ത വാഴ്‌വ്, അബ്രാഹം ഇസഹാക്കിനു കൊടുത്ത വാഴ്‌വ്, ഇസഹാക്ക് യാക്കോബിനു കൊടുത്ത വാഴ്‌വ്, യാക്കോബ് എന്റെ പിതാക്കന്‍മാര്‍ക്കു കൊടുത്ത വാഴ്‌വ്, എന്റെ പിതാവ് എനിക്കു തന്ന വാഴ്‌വ്, എന്റെ മകനേ/ മകളേ ഞാന്‍ നിനക്കു തരുന്നു.
മൃതസംസ്‌കാരത്തിനുശേഷം പള്ളിയില്‍വച്ച് തഴുകല്‍
സെമിത്തേരിയിലെ കര്‍മങ്ങള്‍ കഴിഞ്ഞശേഷം മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ പള്ളിയില്‍ നിരയായി നില്ക്കുകയും മറ്റുള്ളവര്‍ ഓരോരുത്തരായി വന്ന് സന്തപ്തകുടുംബാംഗങ്ങളെ തഴുകി ആശ്വസിപ്പിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിക്കുന്നതോടൊപ്പം കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ ചടങ്ങ് ഹൃദ്യമാണ്. മിക്കവാറും എല്ലാ മരണാനന്തര ചടങ്ങുകളുടെയും (മന്ത്രാ) അവസാനത്തില്‍ ഒരേ കരിക്കില്‍നിന്ന് മൂത്തമകന്‍ ഒഴിച്ചുകൊടുക്കുന്ന വെള്ളം മറ്റു മക്കള്‍ കുടിക്കുന്നതും ഈ ഒരു വൈകാരികാടിസ്ഥാനത്തിലാണ്. പിതാവ്/ മാതാവ് മരിച്ചെങ്കിലും തങ്ങളുടെ പരസ്പരസ്‌നേഹവും ഐക്യവും അഭംഗുരം തുടരുെമന്നതിന്റെയും കുടുംബാംഗങ്ങളും സമൂഹവും മക്കളോടുള്ള പരസ്പര സഹകരണം തുടരും എന്നതിന്റെയും പ്രതീകവുമാണിത്.
